കൊവാക്സിനില്‍ അമിത പ്രതീക്ഷ വേണ്ട; ഒരു വാക്സിനും നൂറ് ശതമാനം ഫലപ്രദമല്ല; കരുതല്‍ അനിവാര്യം

കൊവിഡ് 19 നെതിരായ വാക്സിന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഇതിനിടെയാണ് ഇന്ത്യന്‍ ജനതയ്ക്ക് ആശ്വാസകരമായ വാര്‍ത്ത വന്നത്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോട്ടെക് കൊവിഡ് വാക്സിന് വിജയകരമായ കണ്ടെത്തിയിരിക്കുന്നു. ഓഗസ്റ്റ് 15 ന് ശേഷം വാക്സിന് വിപണിയിലെത്തുമെന്ന പ്രതീക്ഷയും കമ്പനി ജനങ്ങള്‍ക്ക് നല്കി. എന്നാല്‍ ഓഗസ്റ്റ് മാസത്തിലോ ഈ വര്‍ഷത്തിലോ തന്നെ വാക്സിന് ജനങ്ങള്‍ക്ക് ലഭ്യമാകില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കൊവിഡിനെതിരായിട്ടുള്ള പോരാട്ടത്തില്‍ വാക്സിന് വലിയ സംഭാവനയാണ് നല്‍കുക. അതുകൊണ്ട് വളരെ വേഗം വാക്സിന് ലഭിക്കുക എന്നത് അത്യാന്താപേഷിതമാണ്. അതേസമയം വാക്സിന് സുരക്ഷിതവും ഫലപ്രദവുമായിരിക്കണം. പല രാജ്യങ്ങളിലായി 180 ഓളം കൊവിഡ് വാക്സിനുകള്‍ ഇപ്പോള്‍ ഗവേഷണത്തിന്റെ പല ഘട്ടങ്ങളിലാണ്. ഇതില്‍ പതിനാറ് വാക്സിനുകള്‍ മനുഷ്യ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ഭാരത് ബയോട്ടെക് എന്ന വാക്സിന് കമ്പനിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചും ചേര്‍ന്നാണ് കൊവാക്സിന് കണ്ടെത്തിയിരിക്കുന്നത്. ഇത് മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചു. മനുഷ്യ പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ കൊവിഡ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കാനാണ് ഭാരത് ബയോട്ടെക്കും ഐസിഎംആറും തീരുമാനിച്ചിരിക്കുന്നത്.
ഇങ്ങിനെ കൊവിഡ് വാക്സിന്റെ എല്ലാ പരീക്ഷണ ഘട്ടങ്ങളും വിജയിച്ച് വാക്സിന് വിപണിയിലേക്കെത്തണമെങ്കില് ഈ വര്‍ഷം അവസാനമോഅടുത്ത വര്‍ഷം ആദ്യമോ ആകണം. അതേസമയം തന്നെ വാക്സിന് പരീക്ഷണം വിജയിക്കുമെന്ന് ഇപ്പോള്‍ ഉറപ്പ് പറയാന്‍ കഴിയില്ല. എന്തായാലും ഓഗസ്റ്റില്‍ വാക്സിന് വിപണയിലേക്കെത്തില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് വാക്സിന് വികസിപ്പിച്ചെടുക്കുന്നതില്‍ അനുഭവപരിചയമുണ്ട്. ഇന്ത്യയുന് കമ്പനികളുടെ വാക്സിനുകള്‍ ലോകത്ത് പല ഭാഗത്തായി പല അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഇന്ത്യയില്‍ മൂന്ന് സ്ഥാപനങ്ങളാണ് കൊവിഡിനെതിരെയുള്ള വാക്സിന് വികസിപ്പിക്കുന്നത്. ഒന്ന് പൂണെ അടിസ്ഥാനമാക്കിയുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. യുകെയിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്നാണ് ഈ സ്ഥാപനം വാക്സിന് വികസിപ്പിക്കുന്നത്. പക്ഷേ, ഇതൊരു ഇന്ത്യന്‍ വാക്സിന് ആയിരിക്കില്ല. വാക്സിന്റെ നിര്‍മ്മാണം മാത്രമേ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്യുന്നുള്ളൂ. രണ്ടാമത്തേത് അഹമ്മദാബാദിലുള്ള സൈഡസ് കാഡില്ല ഹെല്‍ത്ത്കെയര്‍ ലിമിറ്റഡാണ്. ഇവര്‍ വികസിപ്പിച്ചെടുത്ത വാക്സിനും മനുഷ്യപരീക്ഷണത്തിനായി ഡ്രഗ്സ് കണ്ട്രോളര് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്. മൂന്നാമത്തേതാണ് ഭാരത് ബയോട്ടെക്കും ഐസിഎം ആറും.
അതേസമയം വാക്സിന് കണ്ടെത്തിയാലും കൊവിഡിനെതിരെ അതൊരു ശാശ്വത പരിഹാരമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു വാക്സിനും നൂറ് ശതമാനം ഫലപ്രദമായിരിക്കുകയില്ല. ഇന്ത്യയിലെ എല്ലാവര്ക്കും കൊവിഡ് വാക്സിന് ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. വാക്സിന് വന്നതിന് ശേഷവും നാം ഇതേ രീതിയുള്ള മുന്‍കരുതലും ജാഗ്രതയുമായി മുന്നോട്ടുപോകേണ്ടതുണ്ട്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍