• 08 Aug 2020
  • 02: 37 AM
Latest News arrow

സ്വര്‍ണ്ണക്കടത്ത് പ്രതിയുമായി ബന്ധം? ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതിക്കൂട്ടിലായ ഐടിവകുപ്പ് സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പകരം മീര്‍ മുഹമ്മദ് ഐഎഎസിനാണ് മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയുടെ അധിക ചുമതല. എന്നാല്‍ ശിവശങ്കറിനെ ഐടി വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ അന്വോഷണം ശക്തമാകുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്പോള്‍ ശിവശങ്കര്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ അത് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് സെക്രട്ടറി സ്ഥാനത്ത് ന്ിന്ന് ശിവശങ്കറിനെ മാറ്റി നിര്‍ത്തുന്നത്. 

 

Editors Choice