• 04 Aug 2020
  • 10: 16 PM
Latest News arrow

സ്വപ്‌ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയില്‍; പിടിയിലായത്‌ ബെംഗളൂരുവില്‍ വെച്ച്

ബെംഗളൂരു: സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ പിടികൂടി. ബംഗ്ലൂരുവില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നാളെ അന്വേഷണ സംഘം ഇരുവരെയും കൊച്ചിയില്‍ എത്തിക്കും. 

ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയതെന്നും തുടര്‍ന്ന് മൈസൂര്‍, ബെംഗളൂരു ഭാഗങ്ങളില്‍ കറങ്ങുകയായിരുന്നുവെന്നുമാണ് വിവരം. പിന്നീട് രണ്ടായി പിരിഞ്ഞ് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു. 

ലേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനായിരുന്നു സന്ദീപിന്റെ പ്ലാന്‍ എങ്കില്‍ ഗൂഡല്ലൂര്‍-പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താനായിരുന്നു സ്വപ്‌ന സുരേഷിന്റെ പദ്ധതി. 

ബെംഗളൂരു പൊലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് സ്വപ്‌നയെയും സന്ദീപിനെയും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് തന്നെ ഇരുവരുമുള്ള സ്ഥലം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വേറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 

Editors Choice