• 04 Aug 2020
  • 10: 00 PM
Latest News arrow

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും വൈകിട്ടോടെ കൊച്ചിയിലെത്തിക്കും

ബെംഗളൂരു: നയതന്ത്രപാഴ്‌സല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും വൈകിട്ടോടെ കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗമാണ് ഇരുവരെയും എന്‍ഐഎ കൊച്ചിയിലെത്തിക്കുക. ഇവരെയും കൊണ്ടുള്ള എന്‍ഐഎ സംഘം ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു. അന്വേഷണ സംഘത്തലവന്‍ എന്‍ഐഎ ഡിവൈഎസ്പി സി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബംഗ്ലൂരുവിലെത്തിയിരുന്നു. രാത്രി തന്നെ ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍ ഇവരെ ചോദ്യം ചെയ്തു. കൊച്ചിയില്‍ എത്തിച്ചതിന് ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും എന്‍ഐഎ കോടതിയില്‍ ഹാജരാക്കുക. 

ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ബംഗ്ലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപ്പാര്‍ട്‌മെന്റ് ഹോട്ടലിലായിരുന്നു സ്വപ്‌ന. ഇവിടെ നിന്നാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്‌നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹയിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്‌ന ഒളിവില്‍ പോയത്. 

സന്ദീപിന്റെ വീട് റെയ്ഡ് ചെയ്യുന്നതിനിടെ സഹോദരന്റെ ഫോണിലേക്ക് വന്ന രണ്ട് കോളുകളും ഇരുവരുടെയും അറസ്റ്റിലേക്ക് വഴി തെളിച്ചു. സഹോദരന്‍ ഫോണ്‍ എടുക്കാതിരുന്നതോടെ ഉദ്യോഗസ്ഥര്‍ ആരാണെന്ന് അന്വേഷിച്ചതോടെ അഭിഭാഷകനാണെന്നായിരുന്നു നല്‍കിയ മറുപടി. എന്നാല്‍ ഇത് വിശ്വസിക്കാതെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവരും ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വ്യക്തമായത്. 

Editors Choice