• 04 Aug 2020
  • 11: 16 PM
Latest News arrow

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ്; ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ജയ ബച്ചന്റെയും ഐശ്വര്യ റായിയുടെയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്.

ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമിതാഭ് ബച്ചനെ ഇന്നലെ വൈകിട്ടോടെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പത്തരയോടെ അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും പരിശോധന ഫലങ്ങള്‍ വന്നു. ഇരുവര്‍ക്കും കൊവിഡ് പോസിറ്റീവാണെന്ന വിവരം അമിതാഭ് ബച്ചനാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യം അറിയിച്ചത്. പിന്നീട് അഭിഷേകും ഇക്കാര്യം വെളിപ്പെടുത്തി.

ഇരുവര്‍ക്കും എങ്ങിനെ കൊവിഡ് പകര്‍ന്നുവെന്ന് വ്യക്തമല്ല. താനുമായി കഴിഞ്ഞ പത്ത് ദിവസമായി ബന്ധപ്പെട്ടവരെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അമിതാഭ് ബച്ചന്‍ അഭ്യര്‍ത്ഥിച്ചു. 77 വയസ്സുള്ള അദ്ദേഹത്തിന് വാര്‍ധക്യ സഹജമായ ശാരീരിക അസ്വസ്ഥതകളുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വീടിന് പുറത്തുള്ള ചിത്രീകരണങ്ങള്‍ അമിതാഭ് ബച്ചന്‍ നിര്‍ത്തിവെച്ചിരുന്നു. അതേസമയം സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയ്ക്കായി വീട്ടിലൊരുക്കിയ സെറ്റില്‍ കഴിഞ്ഞ ദിവസം അഭിനയിക്കുകയും ചെയ്തു. ഇരുവരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

Editors Choice