• 04 Aug 2020
  • 11: 26 PM
Latest News arrow

സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചു; വഴിനീളെ പ്രതിഷേധം

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ കൊച്ചിയിലെ എന്‍ഐഎയുടെ ഓഫീസിലെത്തിച്ചു. വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയും പ്രതിഷേധവുമായി പ്രതികളെ എത്തിച്ച വാഹനത്തിന് നേര്‍ക്ക് ചാടിവീണു. പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടി വന്നു. 

ആലുവ കടന്ന് കൊച്ചിയിലേക്ക് കടന്നപ്പോഴേയ്ക്കും പ്രതിഷേധകര്‍ പ്രതികളുടെ കാറിന് നേരെ ചാടിവീണു. ഇതോടെ പ്രതിഷേധക്കാരെ ഒഴിവാക്കാന്‍ പ്രതികളുടെ കാര്‍ ട്രാക്ക് മാറ്റിവിട്ടു. ടോള്‍പ്ലാസ കടന്ന് തൃശൂര്‍ ഭാഗത്തേയ്ക്കുള്ള ഗേറ്റിലൂടെയാണ് കാര്‍ കൊച്ചിയിലേക്ക് കടന്നത്. തുടര്‍ന്ന് അകമ്പടി പോയ  വാഹനത്തിന് നേരെയായിരുന്നു പ്രതിഷേധം. കടവന്ത്രയിലെ എന്‍ഐഎ ഓഫീസിലേക്കാണ് പ്രതികളെ എത്തിച്ചിരിക്കുന്നത്. 

ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയും കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഇരുവരെയും കടവന്ത്രയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചത്. ഇവിടെവെച്ച് പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം പ്രതികളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. 

 

Editors Choice