• 04 Aug 2020
  • 10: 02 PM
Latest News arrow

എന്‍ഐഎ, കസ്റ്റംസ് സംഘങ്ങള്‍ തിരുവനന്തപുരത്ത്; ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും. നിലവില്‍ കസ്റ്റംസിന്റെയും എന്‍ഐഎയുടെയും ഓരോ സംഘങ്ങള്‍ തലസ്ഥാനത്തുണ്ട്. ഇന്നലെ കസ്റ്റംസ് ശിവശങ്കറിന്റെ മൊഴിയെടുക്കും എന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ്അതുണ്ടായില്ല. ഇന്ന് കസ്റ്റംസ് അദ്ദേഹത്തിന്റെ മൊഴിയെടുത്തേക്കും എന്നാണ് വിവരം.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുമ്പിലുള്ള ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. നിര്‍ണായ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. നേരത്തെ അറസ്റ്റിലായ സരിത്തിന്റെ മൊഴിയാണ് ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കിയത്. 

തിരുവനന്തപുരത്തുള്ള എന്‍ഐഎ സംഘം ഇന്നലെ സരിത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ ശിവശങ്കറിന്റെ ഓഫീസിലും എന്‍ഐഎ പരിശോധന നടത്തിയേക്കും.

Editors Choice