• 08 Aug 2020
  • 03: 12 AM
Latest News arrow

അണ്‍ലോക്ക് മൂന്നാം ഘട്ടം ഇന്ന് മുതല്‍; നിയന്ത്രണങ്ങളില്‍ ഇളവ്; വന്ദേഭാരത് നാലാം ഘട്ടവും ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് മൂന്നാം ഘട്ടം ഇന്ന് മുതല്‍ നിലവില്‍ വരും. രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ഉണ്ടാകില്ല. ഈ മാസം അഞ്ചാം തിയതി മുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുമെങ്കിലും സംസ്ഥാനങ്ങള്‍ ഇത് അതേപടി സ്വീകരിച്ചേക്കില്ല. അഞ്ച് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തിലാണ്. 

ജിമ്മുകളും യോഗാ കേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതല്‍ തുറക്കാം. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും തുറക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെട്രോ, സ്‌റ്റേഡിയങ്ങള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, നീന്തല്‍ക്കുളം, പാര്‍ക്ക്, സമ്മേളന ഹാള്‍ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും.  നിയന്ത്രിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരും. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ അനുവദിക്കും. 

വന്ദേഭാരത് ദൗത്യം വഴി മാത്രമായിരിക്കും അന്താരാഷ്ട്ര വിമാന സര്‍വ്വീസ്. വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടം ഇന്ന് തുടങ്ങുകയാണ്. 22 രാജ്യങ്ങളില്‍ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ സര്‍വ്വീസുകളും. 341 സര്‍വ്വീസുകള്‍. കേരളത്തിലേക്ക് ഇത്തവണ 219 വിമാനങ്ങളാണ് ഉള്ളത്. കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുള്ളതും ഈ ഘട്ടത്തിലാണ്. കഴിഞ്ഞ ഘട്ടത്തില്‍ 168 വിമാനങ്ങളാണ് ഉണ്ടായിരുന്നത്. ഇതുവരെ 2.50 ലക്ഷം ഇന്ത്യക്കാരെ വന്ദേഭാരത് ദൗത്യത്തിലൂടെ രാജ്യത്തേയ്ക്ക് എത്തിച്ചുവെന്നാണഅ കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.

 

Editors Choice