സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇന്നും പല ജില്ലകളിലും പരക്കെ മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലൊഴികെ ബാക്കിയുള്ള പത്ത് ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദ്ദം മൂലം ഓഗസ്റ്റ് 20 വരെ സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്തേക്കുമെന്നാണ് പ്രവചനം. ഇത് വെള്ളപ്പൊക്കമുണ്ടാക്കാനും സാധ്യതയുണ്ട്. അതിനാല്‍ ജില്ലാഭരണകൂടങ്ങളോടും തദ്ദേശസ്ഥാപനങ്ങളോടും അതീവ ശ്രദ്ധ പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. കൊവിഡ് മാദണ്ഡങ്ങളനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങും. 2018ലും 2019ലും ഓഗസ്റ്റ് 5 മുതല്‍ 20 വരെയുള്ള കാലയളവിലാണ് തീവ്രമഴയും തുടര്‍ന്നുള്ള പ്രളയവും ഉണ്ടായത്.
കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ എറണാകുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അതീവജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കടലാക്രമണം ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ നിലവില്‍ ഇടുക്കി ജില്ലയിലെ അണക്കെട്ടുകൡലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍