സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭിച്ചില്ല; നാണയം വിഴുങ്ങിയ രണ്ട് വയസ്സുകാരന് മരിച്ചു

ആലുവ: അബദ്ധത്തില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന് ചികിത്സ കിട്ടാതെ മരിച്ചു. ആലുവ കടങ്ങല്ലൂരില്‍ രാജു-നന്ദിനി ദമ്പതികളുടെ മകന് പൃഥ്വിരാജാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും നാണയം തനിയെ പൊയ്ക്കൊള്ളുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
ശനിയാഴ്ച രാവിലെ 11 മണിയ്ക്കായിരുന്നു സംഭവം. കുട്ടി നാണയം വിഴുങ്ങിയെന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെ പീഡിയാട്രീഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ അവിടെയും കുട്ടിയ്ക്ക് ചികിത്സ ലഭിച്ചില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇവിടെയും പീഡിയാട്രീഷന്‍ ഇല്ലെന്നതായിരുന്നു കാരണം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കുട്ടിയെ റഫര്‍ ചെയ്തു.
അതിനിടെ കുട്ടിയ്ക്ക് പഴവും വെള്ളവും കൊടുത്താല്‍ നാണയം ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും പിന്നീട് വയറിളക്കിയാല്‍ അത് പുറത്തുപോകുമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് വിളിച്ചുചോദിച്ചപ്പോഴും ഇതേ നിര്‍ദേശമാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതനുസരിച്ച് കുട്ടിയെയും കൊണ്ട് മാതാപിതാക്കള്‍ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അന്ന് രാത്രിയോടെ കുട്ടിയുടെ നില വഷളായി. തുടര്‍ന്ന് ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ചയോടെ കുട്ടി മരിക്കുകയായിരുന്നു.
മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് കുട്ടി മരിച്ചതെന്നും ഇവര്‍ ആരോപിച്ചു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍