അമിത് ഷായ്ക്ക് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് പരിശോധന നടത്തിയെന്നും ഫലം പോസിറ്റീവാണെന്നും അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും അമിത് ഷാ നിര്‍ദേശിച്ചു. ഡോക്റുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.
അതേസമയം കൊവിഡ് ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് അമിതാഭ് ബച്ചന് ആശുപത്രി വിട്ടു. എന്നാല്‍ അഭിഷേക് ബച്ചന്റെ ഫലം വീണ്ടും പോസിറ്റീവായി.
അതിനിടെ യുപി സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമല്‍ റാണി വരുണ്‍ കൊവിഡ് ബാധിച്ചു. ലക്നൗവിലെ സ്വകാര്യ ആസുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ 18നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍