• 08 Aug 2020
  • 02: 29 AM
Latest News arrow

സംസ്ഥാനത്ത് 1169 കൊവിഡ് രോഗികള്‍ കൂടി; 991 പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

കൊവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശ്ശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68) മരണം കൊവിഡുമൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 82 ആയി. 

ഇന്ന് കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍..

തിരുവനന്തപുരം- 377
എറണാകുളം- 128
മലപ്പുറം- 126
കാസര്‍കോട്- 113
കോട്ടയം-70
കൊല്ലം- 69
തൃശ്ശൂര്‍- 58
കോഴിക്കോട്- 50
ഇടുക്കി-42
ആലപ്പുഴ- 38
പാലക്കാട്- 38
പത്തനംതിട്ട- 25
വയനാട്- 19
കണ്ണൂര്‍-16

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 

Editors Choice