• 18 Sep 2020
  • 07: 32 PM
Latest News arrow

കര്‍ണാടകം മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കും മക്കള്‍ക്കും കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: കര്‍ണാടകം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. യെദ്യൂരപ്പയുടെ മക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയും മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്ന് യെദ്യൂരപ്പ് ഇന്നലെ ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ വിധാന്‍ സൗധയിലെ ഓഫീസ് ജീവനക്കാര്‍ക്ക് ലരോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ യെദ്യൂരപ്പ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.