• 18 Sep 2020
  • 06: 37 PM
Latest News arrow

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരുങ്ങി അയോധ്യ; ബുധനാഴ്ച ഭൂമി പൂജ; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയ്ക്കായി അയോധ്യ ഒരുങ്ങി. ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിയ്ക്കുന്ന ചടങ്ങിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഇപ്പോള്‍ ഇവിടം. ബുധനാഴ്ച പകല്‍ 12.30 ന് ശേഷമാണ് നിര്‍മ്മാണ ഉദ്ഘാടനം. അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയനുസരിച്ചുള്ള അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് കൈമാറിയിട്ടുണ്ട്. . 

മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇന്ന് അയോധ്യയിലെത്തി ക്രമീകരണങ്ങളെല്ലാം വിലയിരുത്തി. രാമക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്തും ഹനുമാന്‍ ഘട്ടിലും തയ്യാറെടുപ്പുകള്‍ പരിശോധിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൂജാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷ ഉമാ ഭാരതി അറിയിച്ചു. പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും യുപി ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ നൃത്തഗോപാല്‍ ദാസും പങ്കെടുക്കും. 150 ഓളം ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. അതേസമയം പൊതുജനങ്ങള്‍ ആരും ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.