• 18 Sep 2020
  • 08: 22 PM
Latest News arrow

സ്വര്‍ണ്ണക്കടത്ത് കേസന്വേഷണം യുഎഇയിലേക്ക്; എന്‍ഐഎ യാത്രാനുമതി തേടി

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം യുഎഇയിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിനായി എന്‍ഐഎ സംഘം യുഎയിലേക്ക് പോകും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. 

അതിനിടെ കേസിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്‍ഐഎ കോടതിയെ അറിയിക്കാന്‍ തീരുമാനിച്ചു. അന്വേഷണത്തിന്റെ ഇതുവരെയുള്ള വിശദാംശങ്ങള്‍ അടങ്ങിയ കേസ് ഡയറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണ്ണക്കടത്തിലൂടെ സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നും തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നുവെന്നും എന്‍ഐഎ കഴിഞ്ഞയാഴ്ച കോടതിയില്‍ വാദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ പുരോഗതി വിശദീകരിക്കുന്ന കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

പ്രതി കെടി റമീസിന്റെ കസ്റ്റഡി നീട്ടാനും അപേക്ഷിക്കും. സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.