• 18 Sep 2020
  • 07: 52 PM
Latest News arrow

സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികള്‍; സിഎസ് ജയദേവിന് അഞ്ചാം റാങ്ക്

ന്യൂഡല്‍ഹി: 2019ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആദ്യ 100 റാങ്കിനുള്ളില്‍ പത്ത് മലയാളികള്‍ ഇടംപിടിച്ചു. മലയാളിയായ സിഎസ് ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. 2019 സെപ്തംബറില്‍ നടന്ന മെയിന്‍ പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെ നടന്ന അഭിമുഖ പരീക്ഷകളുടെയും ചേര്‍ന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ക്ക് യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ ലഭിച്ചു. രാജ്യത്താകെ 829 പേരാണ് സിവില്‍ സര്‍വ്വീസില്‍ യോഗ്യത നേടിയത്. 

റാങ്ക് നേടിയ മലയാളികള്‍...

5- സിഎസ് ജയദേവ്
36- ആര്‍ ശരണ്യ
45- സഫ്‌ന നസ്‌റുദ്ദീന്‍
47- ആര്‍ ഐശ്വര്യ
55- അരുണ് എസ് നായര്‍
68- എസ് പ്രിയങ്ക
71- ബി യശശ്വിനി
89- നിഥിന്‍ കെ ബിജു
92- എവി ദേവി നന്ദന
99- പിപി അര്‍ച്ചന