• 18 Sep 2020
  • 06: 39 PM
Latest News arrow

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ്; 1021 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടയാണ് കൊവിഡ് ബാധിച്ചത്. 71 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1021 പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടി.

ഇന്നത്തെ കൊവിഡ് രോഗികളുടെ എണ്ണം ജില്ല തിരിച്ച്...

തിരുവനന്തപുരം- 242
എറണാകുളം- 135
മലപ്പുറം-131
ആലപ്പുഴ- 126
കോഴിക്കോട്- 97
കാസര്‍കോട്- 91
തൃശ്ശൂര്‍- 72
പാലക്കാട്- 50
കണ്ണൂര്‍-37
പത്തനംതിട്ട- 32
കൊല്ലം- 30
കോട്ടയം-23
വയനാട്- 17

ഇന്ന് നാല് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. കൊല്ലം വെളിനെല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം, തൃക്കരിപ്പൂര ആയിറ്റി സ്വദേശി എപി അബ്ദുള്‍ ഖാദര്‍ (62), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര വെള്ളികുളങ്ങര സ്വദേശി സുലേഖ (63), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് കൊവിഡ് ബാധയ്ക്ക് പുറമേ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു.