• 18 Sep 2020
  • 06: 59 PM
Latest News arrow

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമായി; പ്രധാനമന്ത്രി വെള്ളി ശില പാകി

അയോധ്യ: ശ്രീരാമജന്‍മഭൂമിയില്‍ 'രാം ലല്ല' ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കമായി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാന്യാസം നടത്തിയത്. പ്രധാനവിഗ്രഹത്തിന്റെയും എട്ട് ഉപവിഗ്രഹങ്ങളുടെയും പൂജയും കഴിച്ചു. പ്രധാനമന്ത്രി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നടുകയും ചെയ്തിരുന്നു. അടുത്ത മൂന്നര വര്‍ഷം കൊണ്ട് ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി പറഞ്ഞു. 

ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ലക്‌നൗവില്‍ എത്തിയത്. ഇവിടെ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. തുടര്‍ന്ന് പൂര്‍ണ സുരക്ഷാ സന്നാഹത്തോടെ ഹനുമാന്‍ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തിലും ദര്‍ശനം നടത്തി.