• 18 Sep 2020
  • 08: 19 PM
Latest News arrow

അഹമ്മദാബാദില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടുത്തം; എട്ട് കൊവിഡ് രോഗികള്‍ മരിച്ചു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തമുണ്ടായി എട്ട് കൊവിഡ് രോഗികള്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ രോഗികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. പ്രധാനമന്ത്രി സംഭവത്തില്‍ ദു:ഖം അറിയിച്ചു.

പുലര്‍ച്ചെ 3.15 ഓടെയായിരുന്നു തീപിടുത്തം. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികളാണ് തീപിടുത്തതില്‍ മരിച്ചത്. വെന്റിലേറ്ററുമായി ബന്ധപ്പെട്ട ഉപകരണത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്ന സൂചനയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വലിയ രീതിയില്‍ തീ ആളിപ്പടരുകയായിരുന്നു. എട്ട് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക വിരമെങ്കിലും അതിലേറെപ്പേരുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ഗുജറാത്തിലെ ആരോഗ്യ സെക്രട്ടറി ജയന്തി രവി അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.