• 18 Sep 2020
  • 07: 52 PM
Latest News arrow

പെട്ടിമുടി ദുരന്തം: ഒമ്പത് മൃതദേഹങ്ങള്‍ പുറത്തെടുത്തു; 56 പേരെ കാണാനില്ല

16 പേരെ രക്ഷപ്പെടുത്തി

മൂന്നാര്‍: മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ തൊഴിലാളി ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ വന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. 16 പേരെ രക്ഷപ്പെടുത്തി അടുത്തുള്ള കണ്ണന്‍ ദേവന്‍ ആശുപത്രിയിലേക്ക് മാറ്റി. 58 പേര്‍ ഇപ്പോഴും അപകടസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 

ലയങ്ങളില്‍ താമസിച്ചിരുന്ന 85 ഓളം പേരെ കാണാതായിട്ടുണ്ട്. നാല് പേരെ രക്ഷപ്പെടുത്തി. പളനിയമ്മ (50), ദീപന്‍ (25), സീതാലക്ഷ്മി (33), സരസ്വതി (50) എന്നിവരെയാണ് രക്ഷപ്പെടുത്തി അടുത്തുള്ള കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചത്. 

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതേത്തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറ് മണിയോടെയാണ് വിവരം പുറംലോകം അറിയുന്നത്.

വിവരമറിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ സാധിച്ചില്ല. മൂന്നാറില്‍ നിന്ന് അപകടസ്ഥലത്തേയ്ക്ക് എത്താനുള്ള പ്രധാന പാതയിലെ പെരിയവരത്തെ താല്‍ക്കാലിക പാലം തകര്‍ന്നതാണ് കാരണം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തക സംഘം ഇവിടെ മണിക്കൂറുകളോളം കുടുങ്ങി. തുടര്‍ന്ന് താല്‍ക്കാലിക സംവിധാനമുണ്ടാക്കി രക്ഷആ സംഘം അപകടസ്ഥലത്തേയ്ക്ക് നീങ്ങുകയായിരുന്നു.