വര്‍ഷങ്ങള്‍ നീണ്ട ശത്രുത അവസാനിച്ചു; അറബ്-ജൂത സൗഹൃദം യാഥാര്‍ത്ഥ്യമായി

വാഷിങ്ടണ്‍: മധ്യപൂര്‍വ്വേഷ്യയില്‍ പതിറ്റാണ്ടുകളുടെ ശത്രുത അവസാനിപ്പിച്ചുകൊണ്ട് അറബ്-ജൂത സൗഹൃദം യാഥാര്‍ത്ഥ്യമായി. യുഎഇയും ഇസ്രായേലും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വെച്ചാണ് ചരിത്ര കരാറില്‍ ഒപ്പുവെച്ചത്.
രാഷ്ട്രപിതാവ് ഷെയ്ഖ് സയ്ദ് പകര്‍ന്ന് നല്കിയ മാനവിക സന്ദേശത്തിലൂന്നി കരാറില്‍ ഒപ്പുവെയ്ക്കുന്നുവെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയ്ദ് അല്‍ നഹ്യാന് പറഞ്ഞു. മധ്യപൂര്‍വ്വേഷ്യയുടെ സമാധാനവും സുസ്ഥിരതയുമാണ് ലക്ഷ്യമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പുന:സ്ഥാപിച്ചുകൊണ്ടുള്ള ബഹ്റൈന്‍ കരാറിലും അറബ് മേഖലയുടെ സമാധാനത്തിന് തന്നെയാണ് മുന്‍തൂക്കം. ഇസ്രായേലുമായി സഹകരിക്കുന്ന അറബ് മേഖലയിലെ മൂന്നാമത്തെയും നാലാമത്തെയും രാജ്യമായി മാറിയിരിക്കുന്നു യുഎഇയും ബഹ്റൈനും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വര്‍ഷങ്ങള്‍ നീണ്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. രാജ്യങ്ങള്‍ പരസ്പരം കരാറിലെ ഉപാധികള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ഡൊണാള്‍ഡ് ട്രംപിന്റേതായിരിക്കുന്നു. ഇറാന്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഗള്‍ഫ് മേഖലയില്‍ സമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലുമായുള്ള ഗള്‍ഫ് നാടുകളുടെ സഹകരണത്തിന് വലിയ പ്രാധാന്യമുണ്ട്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍