• 26 Nov 2020
  • 01: 20 AM
Latest News arrow

കര്‍ഷകബില്ലിലെ പ്രതിഷേധം; കെകെ രാഗേഷും എളമരം കരീമും അടക്കം എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാരായ കെകെ രാഗേഷും എളമരം കരീമും ഉള്‍പ്പെടെ എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. കാര്‍ഷിക ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍. ബിജെപി എംപിമാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് നടപടിയെടുത്തിരിക്കുന്നത്.

ഒരാഴ്ചത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍. അധ്യക്ഷന്റെ വേദിയിലെത്തി മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂള്‍ബുക്ക് വലിച്ചുകീറുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സഭ ചേര്‍ന്നയുടന്‍ തന്നെ ഡെറിക് ഒബ്രിയാനോട് പുറത്ത് പോകാന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. സഞ്ജയ് സിങ്, രാജു സതാവ്, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസ്സൈന്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍ സഭയില്‍ നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ച് പ്രതിഷേധിച്ചതോടെ സഭ പത്തുമണി വരെ നിര്‍ത്തിവെച്ചു.