• 26 Nov 2020
  • 01: 49 AM
Latest News arrow

''നവംബര്‍ ഒന്ന് മുതല്‍ യുജി ക്ലാസുകള്‍ തുടങ്ങണം; ആഴ്ചയില്‍ ആറ് ദിവസവും ക്ലാസുകള്‍''; യുജിസി നിര്‍ദേശം

ന്യൂഡല്‍ഹി: ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുടങ്ങാന്‍ സര്‍വ്വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം. നവംബര്‍ 30 ന് ശേഷം പുതിയ ഒരു അഡ്മിഷനും നടത്തരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഷ്ടപ്പെട്ട അധ്യായനം മറികടക്കാന്‍ ആഴ്ചയില്‍ ആറ് ദിവസവും ക്ലാസുകള്‍ ഉണ്ടാകുമെന്നാണ് യുജിസി പറയുന്നത്. 

രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തുറക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തത നിലനില്‍ക്കുന്നതിനിടെയിലാണ് യുജിസിയുടെ വളരെ സുപ്രധാനമായ നിര്‍ദേശം വരുന്നത്. രാജ്യത്ത് ഇത്തവണ സീറോ അക്കാദമിക് ഇയര്‍ ഉണ്ടാകില്ലെന്ന് തന്നെയാണ് യുജിസിയുടെ സര്‍ക്കുലറില്‍ നിന്ന് വ്യക്തമാകുന്നത്. ഈ അധ്യായനവര്‍ഷം ഉപേക്ഷിക്കാന്‍ യുജിസി തയ്യാറല്ല. വിവിധ സര്‍വ്വകലാശാലകളില്‍ ഇപ്പോള്‍ അഡ്മിഷന്‍ നടക്കുന്നുണ്ട്. നവംബര്‍ ഒന്നുമുതല്‍ അധ്യായന വര്‍ഷം തുടങ്ങണം. നവംബര്‍ 30 ഓടെ അഡ്മിഷന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിരിക്കണമെന്നും യുജിസി നിര്‍ദേശിക്കുന്നു. 

ജൂണ്‍-ജൂലൈ മാസം മുതല്‍ ഒക്ടബോര്‍ മാസം വരെ നഷ്ടപ്പെട്ട അധ്യായന ദിവസങ്ങള്‍ നികത്തുന്നതിന് ശനിയാഴ്ച കൂടി ക്ലാസുകള്‍ നടത്തുവാനും സര്‍വ്വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.