യുദ്ധക്കപ്പലുകളില്‍ ഹെലികോപ്റ്റര്‍ പറത്താന്‍ വനിതകള്‍; മലയാളിയ്ക്ക് അഭിമാനമായി ക്രീഷ്മ

യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകള്‍ ഇനി വനിതാ പൈലറ്റുമാര്‍ പറത്തും. നാവികസേനയിലെ സബ് ലഫ്റ്റനന്റുമാരായ രീതി സിങ്, കുമുദിനി ത്യാഗി എന്നിവരാണ് ദക്ഷിണ നാവിക കമാന്‍ഡില്‍ നിയമിക്കപ്പെട്ടിരിക്കുന്നത്. ഇതാദ്യമായാണ് വനിതാ ഓഫീസര്‍മാരെ ഈ ജോലി ഏല്‍പ്പിക്കുന്നത്. മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള വക കൂടി ഈ ചരിത്രനിയമനത്തിലുണ്ട്. രീതിയ്ക്കും കുമദിനിയ്ക്കും ഒപ്പം 9 മാസത്തെ ഒബ്സര്‍വര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ മലയാളിയായ ആര് ക്രീഷ്മ നിരീക്ഷണ വിമാനങ്ങള്‍ പറത്തും. അഫ്നാന് ഷെയ്ഖ് എന്ന യുവതിയെയും ക്രീഷ്മയോടൊപ്പം നിരീക്ഷണ വിമാനങ്ങള്‍ പറത്താന്‍ നിയോഗിച്ചിട്ടുണ്ട്.
കടലില്‍ നിരീക്ഷണം നടത്തുകയാണ് ഇവരുടെ പ്രധാന ദൗത്യമെന്ന് ഡിഫന്‍സ് പിആര്‍ഒ ക്യാപ്റ്റന്ത ശ്രീധര്‍ വാരിയര്‍ പറഞ്ഞു. എഞ്ചിനിയറിങ് ബിരുദത്തിന് ശേഷം 2018ലാണ് കരീതിയും കുമുദിനിയും നാവിക സേനയില്‍ ചേരുന്നത്. ഏഴിമല നാവിക അക്കാദമിയില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം ഇവര്‍ കൊച്ചിയിലെത്തി. തുടര്‍ന്ന് 60 മണിക്കൂര്‍ പറക്കല്‍ പരിശീലനം പൂര്‍ത്തിയാക്കി.
പാലക്കാട് സ്വദേശിയായ ക്രീഷ്മ ഒന്നാം സ്ഥാനത്തോടെയാണ് ഒബ്സര്‍വര്‍ കോഴ്സ് പൂര്‍ത്തിയാക്കിയത്. ക്രീഷ്മ വളര്‍ന്നതും പഠിച്ചതുമെല്ലാം ചെന്നൈയിലാണ്. ചെന്നൈയില്‍ നിന്ന് എഞ്ചിനിയറിങ് ബിരുദം നേടിയ ശേഷം 2018ല്‍ നാവിക സേനയില്‍ ചേര്‍ന്നു. ഏഴിമല നാവിക അക്കാദമിയിലായിരുന്നു പരിശീലനം.
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു