മിഠായിത്തെരുവിലെ മധുരവും വൈവിധ്യവും ഇനി വീടുകളിലേക്ക്; എസ്എം സ്ട്രീറ്റ് ആപ് ഉടന്‍ പുറത്തിറങ്ങും

കോഴിക്കോട്: കൊവിഡ് കാലത്ത് കച്ചവടം കുറഞ്ഞതോടെ മിഠായിത്തെരുവിലെ കച്ചവടക്കാര്‍ ഓണ്‍ലൈനിലേക്ക്. കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിച്ചത്. ദിവസവും 30,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടായിരുന്നവര്‍ക്ക് 5000 രൂപ പോലും കിട്ടാതായി. ചില ദിവസങ്ങളില്‍ കച്ചവടം തീരെ നടക്കാറുമില്ല. ഇതോടെയാണ് വ്യാപാരികള്‍ ഓണ്‍ലൈന്‍ വിപണന രംഗത്തേയ്ക്ക് ചുവടുമാറ്റിയത്.
എസ്എം സ്ട്രീറ്റ് എന്ന ആപ്പാണ് ഇതിനായി തയ്യാറാക്കുന്നത്. ആപ്പിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്കായി ഏറെ കാത്തിരിക്കേണ്ടി വരില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. നഗരപരിധിയിലാണെങ്കില്‍ രണ്ട് മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിക്കും. കടകളിലേതിന് സമാനമായി വില പേശി വാങ്ങാനുള്ള സൗകര്യവും ഓണ്‍ലൈനിലുണ്ടാകും. ഒക്ടോബര്‍ 15നുള്ളില്‍ ഓണ്‍ലൈന്‍ വിപണനം തുടങ്ങാനാകുമെന്നാണ് വ്യാപാരികള്‍ കണക്കുകൂട്ടുന്നത്.
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു