• 26 Nov 2020
  • 12: 19 AM
Latest News arrow

''കച്ചവടം മുടക്കി, അപവാദങ്ങള്‍ പ്രചരിപ്പിച്ചു''; അമിതമായി ഗുളികകള്‍ കഴിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ആശുപത്രിയില്‍

കൊച്ചി: അമിതമായി ഗുളികകള്‍ കഴിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയരികില്‍ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്‌നയുടെ കച്ചവടം ചിലര്‍ മുടക്കിയിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ തന്റെ വേദന പങ്കുവെച്ചു. ഇതോടെ സജ്‌നയ്ക്ക് പൊതുസമൂഹത്തില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. പലരും ഇവര്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. 

എന്നാല്‍ കഴിഞ്ഞ ദിവസം സജ്‌നയുടേതെന്ന പേരില്‍ ചില ഓഡിയോ ക്ലിപ്പിങ്ങുകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ചിലര്‍ ഇവരെ ആക്ഷേപിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. വിവാദങ്ങള്‍ രൂക്ഷമായതോടെയാണ് ഗുളികള്‍ കഴിച്ച് ജീവനൊടുക്കാനുള്ള ശ്രമം സജ്‌ന നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവില്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിവര്‍. 

(ആത്മഹത്യ പ്രശ്‌നങ്ങളുടെ മുമ്പിലെ അടിമപ്പെടലാണ്. പോരാടി വിജയിക്കുക.)