'അണ്ണാന് മേലോട്ട് ആമ കീഴോട്ട്'

പ്രാദേശിക രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടേണ്ടെന്ന് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ രാഹുല്‍ ഗാന്ധിയെ തിരുത്താന്‍ തക്കവണ്ണം ചെന്നിത്തല വളര്‍ന്നോ എന്ന ചോദ്യം പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ തല മറന്ന് ഡൈ പുരട്ടിയാലും ചെന്നിത്തല തല മറന്ന് എണ്ണ തേയ്ക്കില്ല എന്നാണ് മറുപക്ഷം വാദിക്കുന്നത്. ഗാന്ധി കുടുംബത്തിലെ ഒരു അംഗത്തെക്കുറിച്ചും അദ്ദേഹം ഒരു അക്ഷരം പോലും സംസാരിക്കില്ലെന്ന് അവര്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയെപ്പോലുള്ള ഒരു ദേശീയ നേതാവ് പ്രാദേശിക രാഷ്ട്രീയത്തില്‍ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. കാര്യങ്ങള്‍ പറയാന്‍ ഇവിടെ തങ്ങളുണ്ടെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ അങ്ങിനെ പറഞ്ഞെങ്കില്‍ അതിലെന്ത് തെറ്റെന്നാണ് മറ്റൊരു വാദം. വല്ലപ്പോഴും ഒരു അതിഥിയെപ്പോലെ വന്നിട്ട് രാഹുല്‍ ഗാന്ധി നിഷ്പക്ഷനാകുന്നത് ശരിയാണോ? ഈ ഒരു പ്രസ്താവനയില്‍ പിടിച്ച് പിണറായി സര്‍ക്കാരുണ്ടാക്കുന്ന മൈലേജിനെക്കുറിച്ച് ഓര്‍ത്തില്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അതുണ്ടാക്കുന്ന കേടുപാടിനെക്കുറിച്ചെങ്കിലും ഓര്‍ക്കാമായിരുന്നു എന്നാണ് ഈ പക്ഷക്കാരുടെ വാദം.
കൊവിഡ് പ്രതിരോധത്തില്‍ കേരളം മാതൃകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. രോഗി പുഴുവരിക്കുന്നതും ശ്വാസം കിട്ടാതെ മരിക്കുന്നതുമെല്ലാം പിണറായി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിന്റെ പിടിപ്പുകേടായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ് ദേശീയ നേതാവിന്റെ നിഷ്പക്ഷവാദം.
ഇതുകൂടാതെ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണോ എന്ന് ചോദിച്ചപ്പോള്‍ അന്വേഷണം കഴിഞ്ഞ് വസ്തുതകള്‍ പുറത്തുവന്നിട്ട് പോരേ എന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. ഒരു കോണ്ഗ്രസുകാരന് പറയേണ്ട മറുപടിയാണോ ഇതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ചോദിക്കുന്നു. വെയ്ക്കെടാ വെടിയെന്ന പോലെ വെയ്ക്ക് രാജി എന്ന് രാഹുല്‍ ഗാന്ധി പറയണമായിരുന്നു. ''പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് രാഹുല്‍'' എന്ന് ഒരു ഫ്ളാഷ് ന്യൂസ് വന്നാല്‍ അത് മതിയായിരുന്നു കേരള രാഷ്ട്രീയത്തില്‍ ഒരു തരംഗമുണ്ടാകാന്‍.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍