• 07 Dec 2021
  • 03: 03 AM
Latest News arrow

അപര്‍ണയ്ക്കു പ്രതീക്ഷ

2015ല്‍ രണ്ടു സിനിമകളില്‍ നായികയായി എത്തുന്ന അപര്‍ണയ്ക്ക് ഈ വര്‍ഷം ഏറെ പ്രതീക്ഷ നിറഞ്ഞതാണ്. എന്‍.എച്ച്. ഷിജോയി  സംവിധാനം ചെയ്യുന്ന   'സെന്റ് മേരീസിലെ കൊലപാതകം', 'താമര' എന്നീ ചിത്രങ്ങളിലാണ് അപര്‍ണ നായികയാകുന്നത്. അന്തരിച്ച സംവിധായകന്‍ മധു കൈതപ്രത്തിന്റെ സഹ സംവിധായകന്‍ ആയിരുന്ന എന്‍.എച്ച്.ഷിജോയ് ആദ്യമായി സംവിധാനം ചെയ്യുന്ന  ചിത്രമാണ് സെന്റ് മേരീസിലെ കൊലപാതകം. നായികാ പ്രാധാന്യമുള്ള ക്രൈം ത്രില്ലറാണിത്.  

പ്രകാശ് വാടിക്കല്‍ സംവിധാനം ചെയ്യുന്ന താമരയിലും അപര്‍ണയാണു ടൈറ്റില്‍ വേഷം ചെയ്യുന്നത്.   വിജീഷ് മണിയാണു നിര്‍മാണം. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തുന്നത്. ബ്യൂട്ടിഫുള്‍, തട്ടത്തിന്‍മറയത്ത്, റണ്‍ ബേബി റണ്‍, മല്ലുസിങ്, മുംബൈ പൊലീസ് എന്നിവയില്‍ ശ്രദ്ധേയ വേഷം ചെയ്ത അപര്‍ണ ശക്തയായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമകളാണിത് രണ്ടും.