ബംഗാളി ഇതിഹാസ നടന് സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന് സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒക്ടോബര്‍ 11ന് പ്ലാസ്മ തെറാപ്പിയിലൂടെ രണ്ട് തവണ ചികിത്സ തേടിയെങ്കിലും അദ്ദേഹത്തിന്റെ നില പിന്നീട് വഷളാവുകയായിരുന്നു. ശ്വാസകോശത്തിലെയും മൂത്രനാളിയിലെയും അണുബാധയും അദ്ദേഹത്തിന്റെ നില വഷളാക്കി.
ഇന്ത്യ കണ്ട മികച്ച നടന്മാരിലൊരാളായ സൗമിത്ര ചാറ്റര്‍ജി സത്യജിത് റേയുടെ സിനിമകളിലൂടെയാണ് പ്രശസ്തനാവുന്നത്. ഏതാണ്ട് 14 ചിത്രങ്ങളില്‍ സത്യജിത്ത് റേയുടെ നായകന് സൗമിത്രയായിരുന്നു.
1935ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച സൗമിത്ര 1959ല്‍ സത്യജിത് റേയുടെ ദി വേള്‍ഡ് ഓഫ് അപു (അപൂര് സന്‍സാര്‍) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
2004ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ച സൗമിത്ര ചാറ്റര്‍ജിയ്ക്ക് ഇന്ത്യന്‍ സിനിമയ്ക്ക് ആജീവനാന്ത സംഭാവന കണക്കിലെടുത്ത് 2012ല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്മാര്ക്ക് നല്കുന്ന പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ് സൗമിത്ര ചാറ്റര്‍ജി. ഒരു തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും രണ്ട് തവണ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍