ഇബ്രാഹിം കുഞ്ഞിന് ഇന്ന് നിര്‍ണായക ദിനം; ആരോഗ്യപരിശോധന റിപ്പോര്‍ട്ട് വിദഗ്ധ സംഘം തയ്യാറാക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് ഇന്ന് തയ്യാറാകും. വിദഗ്ധസംഘം റിപ്പോര്‍ട്ട് നാളെ ഡിഎംഒയ്ക്ക് കൈമാറും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചൊവ്വാഴ്ചയാകും റിപ്പോര്‍ട്ട് പരിഗണിക്കുക. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുന്നത്. വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്നലെയാണ് കൊച്ചിയിലെ ലെയ്ക്ക് ഷോര്‍ ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ നില പരിശോധിച്ചത്.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍