ശബ്ദരേഖ ചോര്‍ച്ച: ക്രൈംബ്രാഞ്ച് സ്വപ്നയുടെ മൊഴിയെടുക്കും

ശബ്ദരേഖ ചോര്‍ച്ചയില്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ജയില്‍ വകുപ്പിന് ഇന്ന് കത്ത് നല്‍കും. സ്വപ്നയുടെ മൊഴിയെടുത്ത ശേഷമാകും കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യത്തില്‍ തീരുമാനമാകുക. എന്‍ഫോഴ്സ്മെന്റ് നിലപാട് കടുപ്പിച്ചതോടെയാണ് അന്വേഷണം നടത്താനുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തിയത്.
സൈബര്‍ സെല്‍ സ്പെഷ്യല്‍ എസ്പി ഇഎസ് ബിജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും ശബ്ദരേഖ ചോര്‍ച്ച അന്വേഷിക്കുക. ജയില്‍ വകുപ്പിന്റെ പരാതിയില്‍ അന്വേഷണം നടത്താനാകില്ലെന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രചാരണത്തില്‍ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടതോടെയാണ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
പ്രാഥമിക അന്വേഷണത്തിലും സങ്കീര്‍ണതകള്‍ ഏറെയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്വപ്നയുടെ മൊഴിയെടുക്കാന്‍ കോടതിയുടെ അനുമതി വേണ്ടിവരും. അന്വേഷണ സംഘമോ ജയില്‍ വകുപ്പോ അനുമതി വാങ്ങണം. ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെങ്കില്‍ ഒരു കേസുമെടുക്കണം. സ്വപ്നയെ കൂടാതെ സ്വപ്നയെ സന്ദര്‍ശിച്ച ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇഡിയുടെ തുടര്‍ന്നുള്ള നീക്കം. സ്വപ്ന കൂടി ഉള്‍പ്പെടുന്ന ഗൂഢാലോചനയാണ് ശബ്ദരേഖ ചോര്‍ച്ചയ്ക്ക് പിന്നിലെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ സംശയം.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍