ജോസ് കെ മാണിക്ക് രണ്ടില അനുവദിച്ച ഉത്തരവ്; ജോസഫ് വിഭാഗം ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കും

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയ്ക്കെതിരെ തിങ്കളാഴ്ച ജോസഫ് വിഭാഗം ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കും. തിങ്കളാഴ്ച തന്നെ വാദം കേള്‍ക്കണമെന്ന് കോടതിയോട് ആവശ്യപ്പെടും. കേസ് പരിഗണിച്ച് ഡിവിഷന് ബെഞ്ച്, സിംഗിള്‍ ബെഞ്ചിന്റെ വിധിയ്ക്ക് സ്റ്റേ അനുവദിക്കുമെന്നാണ് ജോസഫിന്റ പ്രതീക്ഷ. ഒപ്പം ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥികളെല്ലാം ചിഹ്നമായി ചെണ്ട ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ വലിയ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
പത്രിക സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് ജോസഫ് വിഭാഗം കരുതുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച ചെണ്ട ചിഹ്നം ജോസഫിന്റെ സ്ഥാനാര്‍ത്ഥികളെല്ലാം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ ഒരേ ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം മത്സരിക്കാന്‍ കഴിയും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടി സ്വീകരിച്ച തെരഞ്ഞെടുപ്പ് നടപടികളില്‍ നിലവിലെ സാഹചര്യം നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കമ്മീഷന് കത്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നല്കിയ പത്രികകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം അനുവദിച്ച ഉത്തരവ് അടിസ്ഥാനപ്പെടുത്തി കേരള കോണ്‍ഗ്രസ് എന്ന പേര് ഉപയോഗിച്ചിരിക്കുന്നതിനാല്‍ അത് തുടരാനാകും എന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. കമ്മീഷന് കത്ത് നല്കി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എന്ന പേര് ഉപയോഗിക്കുന്നതും യുഡിഎഫ് സ്വതന്ത്രരാകാന്‍ ഉദ്ദേശിക്കുന്നതും നിയമപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് ജോസഫ് വിഭാഗം കരുതുന്നു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍