പ്രതിഷേധം കനത്തു: മാധ്യമ മാരണ നിയമം പിന്‍വലിച്ചു

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതി നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. എല്ലാ കോണുകളിലും നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളും ചര്‍ച്ചകളും പരിശോധിച്ചതിന് ശേഷമാണ് ഇങ്ങിനെയൊരു തീരുമാനത്തിലേക്കെത്തിയത്. നിയമസഭയില്‍ ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും ഇനി തുടര്‍നടപടികള്‍ സ്വീകരിക്കുക.
118 എ വകുപ്പ് ചേര്‍ത്തുകൊണ്ടുള്ള പൊലീസ് നിയമ ഭേദഗതിയ്ക്കെതിരെ ദേശീയ തലത്തില്‍ തന്നെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ നിലപാടുകളെ അടക്കം തിരിഞ്ഞു കൊത്തുന്ന ഒന്നായി മാറിയിരുന്നു ഈ നിയമ ഭേദഗതി. ഇത് സിപിഎമ്മിന് വലിയ നാണക്കേടായി മാറുകയും ചെയ്തു. ഇതോടെയാണ് നിയമഭേദഗതി പിന്‍വലിക്കുന്നതിലേക്ക് സിപിഎം സംസ്ഥാന നേതൃത്വവും കടന്നത്.
ഇതിന് മുമ്പ് ദേശീയ നിലപാടിന് വിരുദ്ധമായി പല നടപടികളും സംസ്ഥാന ഘടകവും മുഖ്യമന്ത്രിയും കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പിനെ വകവെയ്ക്കാതെ അവയുമായി മുന്നോട്ടുപോവുകയായിരുന്നു സിപിഎമ്മും സംസ്ഥാന സര്‍ക്കാരും. യുഎപിഎയിലും ഡേറ്റ നയത്തിലുമെല്ലാം ഇതാണ് സംഭവിച്ചത്.
എന്നാല്‍ ഇന്ന് സംഭവിച്ചത് മറിച്ചാണ്. വളരെ പെട്ടെന്ന് തന്നെ നിയമഭേദഗതി പിന്‍വലിക്കേണ്ട സ്ഥിതിയുണ്ടായി. മുഖ്യമന്ത്രി ഇന്ന് അവൈലബിള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഈ ഭേദഗതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിച്ചുവെങ്കിലും ഇടതുപക്ഷ നിലപാടിന് വിരുദ്ധമാണെന്ന നിലപാടാണ് യോഗത്തില്‍ ഉയര്‍ന്നത്. കവി സച്ചിദാനന്ദന് അടക്കം ഇടതുപക്ഷവുമായി ചേര്‍ന്ന് പോകുന്ന പല പ്രമുഖരും ഇതിനെതിരെ രംഗത്ത് വന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ വന്നു. ഇതോടെയാണ് ഒരു പിന്മാറലിലേക്ക് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും കടന്നത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍