കോണ്‍ഗ്രസ് നാഥനെ തേടുന്നു; എഐസിസി അംഗങ്ങളുടെ വോട്ടര്‍ പട്ടിക ഉടന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എഐസിസി അംഗങ്ങളുടെ അന്തിമ പട്ടിക 20 ദിവസത്തിനുള്ളില്‍ തയ്യാറാക്കും. 2017ലെ പട്ടികയില്‍ കൂട്ടിച്ചേര്ക്കലുണ്ടാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി വ്യക്തമാക്കി. പുതിയ അധ്യക്ഷന്റെ കാലാവധി 2 വര്‍ഷമായിരിക്കും.
കോണ്‍ഗ്രസ് അധ്യക്ഷനെയും പ്രവര്‍ത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കാന്‍ മധുസൂദനന് മിസ്ത്രി അധ്യക്ഷനായ അഞ്ചംഗ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അഥോറിറ്റി നടപടികള്‍ വേഗത്തിലാക്കി. മൂന്ന് സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലാ പിസിസികളും എഐസിസി പ്രതിനിധികളുടെ പട്ടിക കൈമാറി. 2017 അടിസ്ഥാനമാക്കിയാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത്. അന്ന് എഐസിസി അംഗങ്ങളായവരില്‍ മരിച്ചവരെയും രാജി വെച്ചവരെയും ഒഴിവാക്കും. പുതിയതായി ആരെയും പട്ടികയില്‍ കൂട്ടിച്ചേര്‍ക്കില്ല. 20 ദിവസത്തിനുള്ളില്‍ 1500 ഓളം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന അന്തിമ പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് കൈമാറും. വോട്ടര്‍മാര്‍ക്ക് ഡിജിറ്റല്‍ ഐഡി കാര്‍ഡ് നല്‍കും. അധ്യക്ഷനെയും 25 അംഗ പ്രവര്‍ത്തക സമിതിയിലെ 12 അംഗങ്ങളെയും നിശ്ചയിക്കാന്‍ ആവശ്യമെങ്കില്‍ മാത്രം തെരഞ്ഞെടുപ്പ് നടത്തും. 2022 വരെയായിരിക്കും പുതിയ അധ്യക്ഷന്റെ കാലാവധി.
അധ്യക്ഷനായ രാഹുല്‍ ഗാന്ധി ഒന്നര വര്‍ഷത്തിന് ശേഷം സ്ഥാനം ഒഴിഞ്ഞിരുന്നു. പാര്‍ട്ടിയ്ക്ക് അധ്യക്ഷനില്ലാതായിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് സംഘടനാ തെരഞ്ഞെടുപ്പ്. അടുത്ത ഫെബ്രുവരിയില്‍ പുതിയ അധ്യക്ഷനെ അവരോധിക്കാനാകുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റിയുടെ പ്രതീക്ഷ.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍