അഹമ്മദ് പട്ടേലിന്റെ വിയോഗം; പ്രതിസന്ധി കാലത്ത് കോണ്‍ഗ്രസിനേറ്റ ആഘാതം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് എക്കാലത്തും പരിഹാരം കണ്ടിരുന്ന വ്യക്തിയാണ് അഹമ്മദ് പട്ടേല്‍. പാര്‍ട്ടിയെ ചലിപ്പിക്കുന്നതില്‍ നിര്‍ണായക ശക്തിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന കോണ്‍ഗ്രസിന് അഹമ്മദ് പട്ടേലിന്റെ വിയോഗം ചെറുതല്ല.
ഗുജറാത്തിലെ ബറൂച്ചില്‍ 1976ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ അഹമ്മദ് ഭായ് മുഹമ്മദ് ഭായ് പട്ടേല്‍ എന്ന അഹമ്മദ് പട്ടേലിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. 76ല്‍ നിന്നും 85 ലേക്ക് എത്തിയപ്പോഴേയ്ക്കും അദ്ദേഹം രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി. മൂന്ന് തവണ ലോക്സഭയിലും അഞ്ച് തവണ രാജ്യസഭയിലും അഹമ്മദ് പട്ടേല്‍ എത്തി. സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ എത്തിയത് മുതല്‍ പാര്‍ട്ടിയെ ചലിപ്പിക്കുന്നതില്‍ പ്രധാന ശക്തിയായി.
പൊതുവെ മൃദുഭാഷിയായ അഹമ്മദ് പട്ടേല്‍ കാര്‍ക്കശ്യത്തോടെയാണ് പാര്‍ട്ടി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം അതുകൊണ്ട് തന്നെ പല നേതാക്കളുടെയും അതൃപ്തിയ്ക്ക് പാത്രമായി. കേരളവുമായി അദ്ദേഹം അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. കേരളത്തിന്റെ സംഘടനാ ചുമതലയുണ്ടായിരുന്ന കാലത്ത് കീറാമുട്ടിയായിരുന്ന പല പ്രശ്നങ്ങളും അദ്ദേഹം നിഷ്പ്രയാസം പരിഹരിച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടുപോകുന്നതിലും ഇടത് സംഘടനകളുമായുള്ള സഹകരണത്തിലും അഹമ്മദ് പട്ടേലിന്റെ പങ്ക് വലുതായിരുന്നു. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ അഹമ്മദ് പട്ടേലിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് തുണയായി. ഗുജറാത്തിലെ ബിജെപി തന്ത്രങ്ങളെ പരാജയപ്പെടുത്തി രാജ്യസഭയിലേക്കെത്തുമ്പോള്‍ അത് മോദി-ഷാ കൂട്ടുകെട്ടിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. ഒരു കാലത്ത് തന്റെ വലിയ രാഷ്ട്രീയ എതിരാൡയായി അമിത് ഷാ കണ്ടിരുന്നതും അഹമ്മദ് പട്ടേലിനെയായിരുന്നു. തന്നെ കേസുകളില്‍ കുടുക്കിയതിന് പിന്നില്‍ അഹമ്മദ് പട്ടേലുണ്ടെന്ന് അമിത് ഷാ ഉറച്ച് വിശ്വസിച്ചു. അമിത് ഷാ അധികാരത്തിലേറിയ ശേഷം അഹമ്മദ് പട്ടേലിന്റെ പിറകെ സാമ്പത്തിക അന്വേഷണ ഏജന്‍സികള്‍ വന്നത് യാദൃശ്ചികമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഏറ്റവും ഒടുവില്‍ പാര്‍ട്ടി നേതൃത്വത്തെ ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് മതി അധ്യക്ഷനെന്ന് പറഞ്ഞ് വിമത ശബ്ദമുയര്‍ത്തിയവരുടെ വായടപ്പിച്ചു അഹമ്മദ് പട്ടേല്‍. പാര്‍ട്ടി ഒന്നിനൊന്ന് ക്ഷീണിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അഹമ്മദ് പട്ടേലിന്റെ വിയോഗം വലിയ നഷ്ടം തന്നെയാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍