സമരച്ചൂട് ഒഴിയാത്ത രാത്രികളും പകലുകളും; ഡല്‍ഹി ചലോ മാര്‍ച്ചിലെ കര്‍ഷകരുടേത് ഇതുവരെ കാണാത്ത സമരരീതി

ന്യൂഡല്‍ഹി: ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴി മുട്ടിയതോടെ ട്രാക്ടറുകളും തെരുവുകളും വീടാക്കി മാറ്റിയിരിക്കുകയാണ് ഡല്‍ഹി ചലോ മാര്‍ച്ചിലെ കര്‍ഷകര്‍. ഡല്‍ഹി-ഹരിയാന-സിന്ധു അതിര്‍ത്തിയിലെ ദേശീയ പാതയില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് സമരം ചെയ്യുന്നത്.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാത്ത പോരാട്ടമാണ് സിന്ധു അതിര്‍ത്തിയില്‍. സദാസമയവും സമരച്ചൂട്. ഡല്‍ഹിയെ പുതച്ചു നില്ക്കുന്ന ശൈത്യം പോലും ഇവിടെ മാറി നില്ക്കുന്നു. രാജ്യ തലസ്ഥാനം ഇതുവരെ കാണാത്ത സമരക്കാഴ്ചകളാണ് സിന്ധുവിലാതെ. പ്രത്യേക സമരപ്പന്തലില്ല. ഇവിടെയെത്തിയിട്ടുള്ള ഓരോ ട്രാക്ടറും ലോറിയും കര്‍ഷകരുടെ വീടും സമരപ്പന്തലുമാണ്. തണുപ്പിനെ അകറ്റി നിര്‍ത്താന്‍ ട്രാക്ടറുകള്‍ക്കുള്ളില്‍ വൈക്കോല്‍ നിരത്തി അതിന് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് കിടക്കാനുള്ള മെത്തകള്‍ അടുക്കിയിരിക്കുന്നത്. ട്രാക്ടറുകളില്‍ കഴിയുന്നത് സ്വന്തം കുടുംബാംഗങ്ങളോ ബന്ധുക്കളോ ആണ്. അങ്ങിനെ കുടുംബമാകെ സമരാവേശത്തില്‍.
ചിലര്‍ ദേശീയപാതയില്‍ ടെന്റുകള്‍ കെട്ടി ചെറിയ മേല്‍ക്കൂരയൊരുക്കി. ആറ് മാസത്തേയ്ക്കുള്ള ഭക്ഷ്യ ധാന്യങ്ങളുമായാണ് സമരക്കാരുടെ വരവ്. ഓരോ കുടുംബവും അല്ലെങ്കില്‍ ഓരോ കൂട്ടായ്മയുമാണ് അവര്‍ക്ക് ആവശ്യമായ ഭക്ഷണം പാകം ചെയ്യുന്നത്. റൊട്ടിയും സബ്ജിയും പായസവുമൊക്കെ സമരക്കാരുടെ അടുപ്പകളില് തയ്യാറാകുന്നു. പുതിയ സമരക്കാഴ്ചകള്ക്കായി ഡല്‍ഹി പാകപ്പെടുകയാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍