മലയാളത്തില്‍ വീണ്ടും കവിതാ മോഷണം; ആരോപണവുമായി യുവകവി

കോട്ടയം: മലയാളത്തില്‍ വീണ്ടും കവിതാ മോഷണമെന്ന ആരോപണം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്റെ കവിത പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രീ ബാബുവിന്റെ പേരില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിദ്യാരംഗത്തില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി. എന്നാല്‍ ആരോപണം അജിത്രീ ബാബു നിഷേധിച്ചു.
ഡോ. സംഗീത് രവീന്ദ്രന്റെ പേരില്‍ പ്രസിദ്ധീകരിച്ച ഉറമ്പ് പാലം എന്ന കവിതാ സമാഹാരത്തിലെ റോസ എന്ന കവിതയെച്ചൊല്ലിയാണ് തര്‍ക്കം. ഈ കവിതയിലെ ഏഴ് വരികള്‍ അജിത്രീ ബാബുവിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം എന്ന പ്രസിദ്ധീകരണത്തില്‍ വന്നു എന്നാണ് ആരോപണം. വിദ്യാരംഗത്തിന്റെ നവംബര്‍ ലക്കത്തില്‍ തുലാത്തുമ്പി എന്ന പേരിലാണ് കവിത പ്രസിദ്ധീകരിച്ചത്. കവിത മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഡോ. സംഗീത് രവീന്ദ്രന് പാലാ ഡിവൈഎസ്പിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും പരാതി നല്കി.
എന്നാല്‍ താന്‍ സംഗീത് രവീന്ദ്രന് നേരത്തെ കുറിച്ചുകൊടുത്ത കവിതകളിലെ വരികളാണ് ഇതെന്നാണ് അജിത്രീ ബാബുവിന്റെ പ്രതികരണം. ചില കവിതകള്‍ സംഗീതുമായി ചേര്‍ന്ന് എഴുതിയിട്ടുണ്ട്. സംഗീതിന്റെ കവിതകള്‍ക്ക് പഠനക്കുറിപ്പ് എഴുതി നല്കി. കവിതാ മോഷണത്തിനും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനും സംഗീതിനെതിരെ മലപ്പുറം കോട്ടയ്ക്കല്‍ പൊലീസില്‍ അജിത്രീയും പരാതി നല്കി.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍