കെഎസ്എഫ്ഇ റെയ്ഡ്: റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി

തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ 35 ശാഖകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. എന്നാല്‍ എസ്പിമാരുടെ വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്ക് ശേഷമേ നല്‍കൂ എന്നാണ് വിവരം. അതേസമയം സംസ്ഥാനത്ത് വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഗണ്യമായ കുറവുണ്ടായെന്ന വിവരവകാശ രേഖ പുറത്തുവന്നു.
കെഎസ്എഫ്ഇ ചിട്ടികളില്‍ അഞ്ച് ക്രമക്കേടുകള്‍ നടക്കുന്നുവെന്നാണ് വിജിലന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. ഇതില്‍ ഏതെങ്കിലും ഒന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥന് ഇക്കാര്യം രേഖാമൂലം വിജിലന്‍സ് ഡയറക്ടറേറ്റിനെ അറിയിക്കണം. ഇങ്ങിനെ 35 ശാഖകളില്‍ ക്രമക്കേട് നടന്നുവെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ക്രമക്കേടിന്റെ വിശദാംശങ്ങള്‍, ആരൊക്കെയാണ് കുറ്റക്കാര്‍, എടുത്ത നടപടി തുടങ്ങിയ കാര്യങ്ങളാണ് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത് എസ്പിമാര് മുഖേന ഡയറക്ടറേറ്റിലേക്കെത്താന് രണ്ടാഴ്ചയെങ്കിലും എടുക്കും. അവിടെ നിന്നും ക്രോഡീകരിച്ച റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിലെത്താന്‍ ഇനിയും സമയമെടുക്കും. മാത്രമല്ല, കെഎസ്എഫ്ഇ റെയ്ഡില്‍ തൂങ്ങി ഇനിയൊരു പരസ്യ ചര്‍ച്ച വേണ്ടെന്നാണ് സിപിഎമ്മിലും മുന്നണിയിലുമുള്ള ധാരണ.
അതേസമയം സംസ്ഥാനത്ത് വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ ഗണ്യമായ കുറവുണ്ടെന്നാണ് വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് ലഭിച്ച രേഖയില്‍ വ്യക്തമാകുന്നത്. 2015ല്‍ 297 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ 337 ആയി ഉയര്‍ന്നു. എന്നാല്‍ 2017ല്‍ 151 ആയി കുറഞ്ഞു. 2018ല്‍ 91ഉം കഴിഞ്ഞ വര്‍ഷം 76 ആയും കുത്തനെ കുറഞ്ഞു. നിലവില്‍ 331 കേസുകളില്‍ അന്വേഷണം തുടരുന്നുവെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. വിജിലന്‍സ് ആസ്ഥാനത്തേയ്ക്കെത്തുന്ന പരാതികളില്‍ കുറവില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ സര്‍ക്കാര്‍ അനുമതിയോടെ കേസെടുക്കാന്‍ കഴിയും. 2018ല്‍ ഇങ്ങിനെയൊരു നിയമഭേദഗതി വന്നതിന് ശേഷം വിജിലന്‍സിന് ലഭിക്കുന്ന പരാതികള്‍ സര്‍ക്കാരിന് കൈമാറുന്നുണ്ടെങ്കിലും അനുമതി കിട്ടാത്തതാണ് കേസുകളുടെ എണ്ണം കുറയാന്‍ കാരണം.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍