കെഎസ്എഫ്ഇ റെയ്ഡ്: തോമസ് ഐസക്കിനെ തള്ളിപ്പറഞ്ഞ് മന്ത്രിസഭയിലെ മന്ത്രിമാര്‍

കെഎസ്എഫ്ഇ വിവാദത്തില്‍ ധനമന്ത്രി ടിഎം തോമസ് ഐസക് ഒറ്റപ്പെടുന്നു. റെയ്ഡ് സംബന്ധിച്ച ഐസക്കിന്റെ വാദങ്ങളെ തള്ളിപ്പറഞ്ഞ് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറക്കുന്നുവെന്ന് കരുതി വിജിലന്‍സിനെ പിരിച്ചുവിടണമോ എന്ന് ചോദിച്ച ജി സുധാകരനാണ് ഏറ്റവും രൂക്ഷമായി പ്രതികരിച്ചത്.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ രംഗത്ത് വന്നത്. മന്ത്രി ജി സുധാകരനാണ് അതിന് തുടക്കമിട്ടത്. റെയ്ഡ് സംബന്ധിച്ച് ഐസക്ക് നിരത്തിയ എല്ലാ വാദങ്ങളും സുധാകരന് ഖണ്ഡിച്ചു. ജി സുധാകരന് പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ നിലപാടോടെ റെയ്ഡ് വാദത്തിന് വ്യക്തത വന്നുവെന്ന് പ്രതികരിച്ച മന്ത്രി ഇപി ജയരാജനും ഫലത്തില്‍ ഐസക്കിന്റെ വാദങ്ങളെ നിരാകരിച്ചു.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാദമാക്കിയത് തോമസ് ഐസക്കാണെന്ന ആക്ഷേപമാണ് സിപിഎമ്മില്‍ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവര്‍ പങ്കുവെയ്ക്കുന്നത്. അതിന് അനുകൂലമായ വാദമാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങളില്‍ നിന്നും വരുന്നത്. ഇതോടെ കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ മന്ത്രി തോമസ് ഐസക്ക് ഒറ്റപ്പെടുകയാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍