ചൈനയുടെ ചങ്അ-5 ചന്ദ്രനിലെത്തി; ചന്ദ്രനില്‍ നിന്ന് കല്ലുകളും മറ്റ് പദാര്‍ത്ഥങ്ങളും ശേഖരിക്കും

ബെയ്ജിങ്: ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കാന്‍ ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തു. നവംബര്‍ 24നാണ് ചൈന ചങ്അ 5 വിക്ഷേപിച്ചത്. പുരാതന ചൈനക്കാര്‍ക്ക് ചങ്അ എന്ന ദേവതയാണ് ചന്ദ്രന്. പലരും ചങ്അയെ ആരാധിക്കുന്നുണ്ട്. അതിനാലാണ് ചന്ദ്രനില്‍ നിന്നുള്ള കല്ലുകളും മറ്റ് പദാര്‍ത്ഥങ്ങളും ശേഖരിക്കാന്‍ ചൈന അയച്ച ദൗത്യത്തിന് ചങ്അ എന്ന പേരിട്ടത്.
ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് അവിടെ നിന്നുള്ള പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുന്നത്.
ഓഷ്യാനസ് പ്രോസെല്ലറം അഥവാ ഓഷ്യന്‍ ഓഫ് സ്റ്റോംസ് എന്നറിയപ്പെടുന്ന ചന്ദ്രനിലെ ലാവാ സമതലത്തില്‍ മനുഷ്യ സ്പര്‍ശം ഏല്‍ക്കാത്ത ഇടത്ത് നിന്നാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. രണ്ട് കിലോയോളം സാമ്പിളുകള്‍ ശേഖരിക്കാന്‍ ദൗത്യം ലക്ഷ്യമിടുന്നുണ്ട്.
ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനാവുകയാണെങ്കില്‍ സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന.
ലാന്‍ഡിങ്ങിന് ശേഷം പേടകം അതിന്റെ റോബോട്ടിക് ഭുജങ്ങളുപയോഗിച്ച് പാറ തുരന്ന് സാമ്പിളുകള്‍ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന ക്യാപ്സൂളിലായിരിക്കും ശേഖരിക്കുന്ന സാമ്പിളുകള്‍ സൂക്ഷിക്കുന്നത്. ചൈനയിലെ മംഗോളിയ മേഖലയിലായിരിക്കുനം ഇത് ലാന്‍ഡ് ചെയ്യുക.
2013 ലാണ് ചൈന ആദ്യ ചാന്ദ്രപര്യവേഷണം നടത്തിയത്. ചന്ദ്രനില്‍ ഇതുവരെ മനുഷ്യസ്പര്ശമേല്ക്കാത്ത ഇടത്തില്‍ സന്ദര്‍ശിച്ച് ചങ്അ-4 ചരിത്രം കുറിച്ചിരുന്നു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍