കണ്ട സ്വപ്നങ്ങള്‍ പാഴായി; ജെയിംസിന്റെയും ആന്‍സിയുടെയും ജീവനെടുത്ത് ആനവണ്ടി

തിരുവല്ല: പെരുന്തുരുത്തിയില്‍ എംസി റോഡില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ്, സ്കൂട്ടറുകള് ഇടിച്ചുതെറിപ്പിച്ച് വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി. സ്കൂട്ടര്‍ യാത്രികരായ രണ്ട് പേര് മരിച്ചു. ബസിലുണ്ടായിരുന്ന 22 പേര്‍ക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ പിറളശ്ശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ രാജുവിന്റെ മകന് ജെയിംസ് ചാക്കോ, പ്രതിശ്രുത വധു വെണ്മണി പുലക്കടവ് ആന്‍സി ഭവനില്‍ ജോണ്‍സന്റെ മകള്‍ ആന്‍സി (26) എന്നിവരാണ് മരിച്ചത്.
ആന്‍സിയ്ക്ക് ഏറ്റുമാനൂരില്‍ ഉണ്ടായിരുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയായിരുന്നു അപകടം. ഇരുവരുടെയും വിവാഹം നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ ധാരണയായിരുന്നു.
ഇന്നലെ വൈകിട്ട് 4.10നായിരുന്നു അപകടം. കോട്ടയത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കോട്ടയം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് അപകടത്തില്‍പെട്ടത്. റോഡില്‍ നിന്നും പ്ത്ത് മീറ്റര്‍ മാറിയുള്ള ഇരുനില കെട്ടിടത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. കെട്ടിടത്തിന്റെ മുന്‍ഭാഗത്തുള്ള കോണ്‍ക്രീറ്റ് ഷെഡില്‍ മൂന്നര മീറ്ററോളം നീളത്തില്‍ ബസ് ഇടിച്ചുകയറി. വലത് ഭാഗം പൂര്‍ണമായും തന്നെ തകര്‍ന്നു. ഈ ഭാഗത്തുള്ളവരാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും.
ജെയിംസും ആന്‍സിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലാണ് ആദ്യം ബസ് ഇടിച്ചത്. ആന്‍സി അപ്പോള്‍ തന്നെ ബസിന്റെ അടിയിലേക്ക് വീണു. മുന്‍ചക്രത്തില്‍ കുരുങ്ങി ജെയിംസും സ്കൂട്ടറും പത്ത് മീറ്ററോളം നിരങ്ങി നീങ്ങി. സ്ഥാപനത്തിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് സ്കൂട്ടറുകളിലും കാറിലും ബസ് ഇടിച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു.
ബസ് ഡ്രൈവര്‍ക്ക് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് ഇടിഞ്ഞില്ലം അപകടം ഉണ്ടായതെന്ന് തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന് പറഞ്ഞു. മുന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന നഴ്സ് ഡ്രൈവറുടെ അവശത ശ്രദ്ധിച്ചിരുന്നതായും നിയന്ത്രണം തെറ്റിയപ്പോള്‍ വിൡച്ചുപറയാന്‍ ശ്രമിച്ചിരുന്നതായും ഡിവൈഎസ്പി പറഞ്ഞു. അതേസമയം നിയന്ത്രണം തെറ്റിയിട്ടും ബ്രേക്കില്‍ ചവിട്ടാന്‍ സാധിക്കാതിരുന്നത് കുഴഞ്ഞ് വീണത് കാരണമാണെന്നും പൊലീസ് വ്യക്തമാക്കി.
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു