ലക്ഷ്യം 2023 ലോകകപ്പ്; ഐപിഎല്‍ കളിക്കാതെ ശ്രീയ്ക്ക് അത് സാധ്യമാകുമോ?

മുംബൈ: 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിവരുന്നത് കണക്കുകള്‍ തീര്‍ക്കാനല്ല, ചില ലക്ഷ്യങ്ങള്‍ പൂര്ത്തീകരിക്കാനാണെന്നാണ് ബിസിസിഐ വിലക്കിന് ശേഷം തിരിച്ചെത്തിയ ശ്രീശാന്ത് പറഞ്ഞത്. 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും 37 കാരനായ ശ്രീശാന്ത് പറയുന്നു. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കാതെ ശ്രീശാന്തിന് ആ ലക്ഷ്യത്തിലേക്കെത്താന്‍ കഴിയില്ലെന്നാണ് സൂചന.
ഇന്ത്യന്‍ ടീമിലേക്കുള്ള 'സെലക്ഷന് ട്രയല്‍' ആയിട്ടാണ് ഐപിഎല്ലിനെ കണക്കാക്കുന്നത്. ഐപിഎല്‍ കളിക്കാതെ ശ്രീശാന്തിന് ദേശീയ ടീമിന്റെ ഭാഗമാകുക ബുദ്ധിമുട്ടാണ്. ശ്രീശാന്ത് അവസാനമായി ഐപിഎല്‍ കളിച്ചത് 2013ലാണ്. ഇപ്പോള്‍ ഐപിഎല്‍ ലേലത്തിന് മുന്നോടിയായുള്ള താരങ്ങളുടെ റിലീസും ട്രേഡിങ് വിന്‍ഡോയും നടന്നുകൊണ്ടിരിക്കുകയാണ്. ശ്രീശാന്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍ പ്രധാനമായും മൂന്ന് ടീമുകളാണ് ശ്രീശാന്തിനെ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നത്.
പുതിയ സീസണിന് മുന്നോടിയായി വമ്പന്‍ താരങ്ങളെ ഉപേക്ഷിച്ച കിങ്സ് ഇലവന് പഞ്ചാബാണ് ഇതില്‍ ഒന്നാമത്തേത്. ജിമ്മി നീഷം, ഷെല്‍ഡന്‍ കോട്രെല്‍ എന്നിവരെ പുറത്താക്കിയ സ്ഥിതിയ്ക്ക് ഒരു മികച്ച പേസ് ബോളറെ ടീമിന് ആവശ്യമുണ്ട്. മികച്ച ഡെത്ത് ബോളര്‍മാരുടെ അഭാവം പഞ്ചാബിന് പല മത്സരങ്ങളിലും തോല്‍വി രുചിക്കുന്നതിന് കാരണമായിരുന്നു. ഐപിഎല്‍ ആദ്യ സീസണുകളില്‍ ശ്രീശാന്ത് പഞ്ചാബിന് വേണ്ടി കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പഞ്ചാബിലേക്കുള്ള വഴിയാണ് ശ്രീശാന്തിന് മുമ്പില്‍ ആദ്യം തെളിഞ്ഞ് കാണുന്നത്.
രാജസ്ഥാന് റോയല്‍സിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങിവരവും തള്ളിക്കളയാനാകില്ല. രാജസ്ഥാന് റോയല്‍സ് താരമായിരിക്കെയാണ് ശ്രീശാന്ത് 2013ല്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ടത്. രാജസ്ഥാനിലൂടെ തന്നെ മടങ്ങിയെത്താനായാല്‍ അത് ശ്രീശാന്തിന്റെ മധുരപ്രതികാരമാകും. ലേലത്തിന് മുന്നോടിയായി വരുണ്‍ ആരോണിനെ ടീം റിലീസ് ചെയ്തിരുന്നു. അതുകൊണ്ട് ഒരു പേസറുടെ ഒഴിവ് ടീമിലുണ്ട്. മലയാളിയായ സഞ്ജു സാംസണാണ് രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റന്‍. അതും ശ്രീയെ തുണച്ചേക്കും.
അടുത്ത് ചെന്നൈ സൂപ്പര്‍ കിങ്സാണ്. മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ സീസണില്‍ മോശമായ പ്രകടനമായിരുന്നു ചെന്നൈയുടേത്. പരിചയസമ്പന്നരായ ബാറ്റ്സ്മാന്മാര് ഉണ്ടെങ്കിലും ഒരു ബോളര്‍മാരുടെ അഭാവം ഇപ്പോഴും ടീമിനുണ്ട്. അതുകൊണ്ട് ശ്രീശാന്തിന് അവിടേയ്ക്കുള്ള എന്‍ട്രി ടിക്കറ്റും വെയ്റ്റിങ് ലിസ്റ്റിലാണ്.
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു