''വസ്ത്രത്തിന് മുകളിലൂടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക അതിക്രമമല്ല''; ബോംബെ ഹൈക്കോടതി

നാഗ്പൂര്‍: വസ്ത്രം മാറ്റാതെ പെണ്‍കുട്ടികളുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് ബോംബെ ഹൈക്കോടതി. അതേസമയം ഐപിസി 354 ന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു. 12 വയസ്സുകാരി ലൈംഗികമായി ആക്രമിക്കപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടേതാണ് നിരീക്ഷണം.
പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. കുട്ടി ആക്രമിക്കപ്പെടുന്നത് കണ്ട പെണ്‍കുട്ടിയുടെ അമ്മ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വിചാരണക്കോടതി പോക്സോ സെക്ഷന്‍ 7, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസിലെ ആരോപണവിധേയന് കോടതി വിധിയ്ക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്സോ പ്രകാരം ലൈംഗിക അതിക്രമത്തില്‍പ്പെടുമോ എന്ന് ആരോപണവിധേയന് കോടതിയില്‍ ചോദിച്ചു. തുടര്‍ന്നാണ് പോക്സോ സെക്ഷന്‍ 7ല്‍ കോടതി വിശദീകരണം നല്‍കിയത്. സെക്ഷന്‍ 7 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ (സ്കിന്‍ ടു സ്കിന്‍ കോണ്ടാക്ട്) മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി വിശദീകരിച്ചു. ആരോപണ വിധേയനില്‍ നിന്ന് പോക്സോ പ്രകാരമുള്ള കേസ് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചു. അതേസമയം ഐപിസി 354 പ്രകാരമുള്ള കേസ് തുടരും.
പോക്സോ സെക്ഷന്‍ 7 പ്രകാരമുള്ള ലൈംഗിക അതിക്രമത്തിന് 3-5 വര്‍ഷം വരെയാണ് തടവ് ശിക്ഷ. ഐപിസി പ്രകാരമുള്ള കേസിന് ഒരു വര്‍ഷം വരെയാണ് ജയില്‍ തടവ്.
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു