• 18 Apr 2021
  • 02: 41 PM
Latest News arrow

തോമസ് ഐസക്കും ജി സുധാകരനും ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ മത്സരിക്കില്ല; സിപിഎം തീരുമാനം

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായി. ഇകെ ജയരാജന്‍, എകെ ബാലന്‍, തോമസ് ഐസക്, ജി സുധാകരന്‍, സി രവീന്ദ്രനാഥ് എന്നീ മന്ത്രിമാര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് നിര്‍ദേശം. രണ്ട് ടേം വ്യവസ്ഥ പാലിക്കുന്നതിന് വേണ്ടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവര്‍ മത്സരിക്കും. സിപിഎം സെക്രട്ടറിയേറ്റില്‍ ചര്‍ച്ച തുടരുകയാണ്. 

പിണറായി മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരും വീണ്ടും മത്സരിക്കാനിറങ്ങുന്ന സാഹചര്യമാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇതില്‍ ജി സുധാകരന്‍ 7 തവണ മത്സരിച്ച നേതാവാണ്. തോമസ് ഐസക് തുടര്‍ച്ചയായി നാല് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എകെ ബാലനും അങ്ങിനെ തന്നെ. ഇപി ജയരാജനും രണ്ട് വട്ടം മത്സരിച്ച് ജയിച്ചു. ഇതില്‍ ഇപി ജയരാജന്‍ മാത്രമാണ് താന്‍ മാറി നില്‍ക്കാമെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നത്.  

അതേസമയം കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ, എസി മൊയ്തീന്‍, ടിപി രാമകൃഷ്ണന്‍ എന്നിവരുടെ കാര്യത്തില്‍ ഇളവുണ്ടാകും. കാരണം അവര്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവരല്ല. എംഎം മണിയുടെ കാര്യത്തിലും പ്രശ്‌നമില്ല.