മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ഇല്ലാതെ; ബിജെപിയില്‍ അസാധാരണ മലക്കംമറിച്ചില്‍

ന്യൂഡല്‍ഹി: ബിജെപിയില്‍ അംഗത്വമെടുത്ത മെട്രോമാന് ഇ ശ്രീധരനെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഇതൊരു തെറ്റിദ്ധാരണയാണെന്നും ഇങ്ങിനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന് ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് മുമ്പില്‍ വന്ന് വ്യക്തമാക്കി.
ഇന്നലെ തിരുവല്ലയില്‍ വെച്ചായിരുന്നു കെ സുരേന്ദ്രന്റെ പ്രഖ്യാപനം. കേന്ദ്ര നേതൃത്വവുമായി ചേര്‍ന്നെടുത്ത ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനമെന്ന് പറഞ്ഞ കെ സുരേന്ദ്രന് വൈകുന്നേരമായപ്പോഴേയ്ക്കും മലക്കം മറിഞ്ഞു.
ഒരു സംസ്ഥാനത്തും ബിജെപി നിലവില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതികള്‍ ഇപ്പോള്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം യോഗങ്ങളിലെടുത്ത തീരുമാനം എന്ന നിലയിലാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കാനായി പോകുന്നത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായി കെ സുരേന്ദ്രന് നേരത്തെ തന്നെ കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.
കെ സുരേന്ദ്രന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ വി മുരളീധരനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം ചെയ്യേണ്ട ഉത്തരവാദിത്വം ദേശീയ നേതൃത്വത്തിന്റെ അറിവോ സമ്മതമോ അംഗീകാരമോ ഇല്ലാതെ സംസ്ഥാന അധ്യക്ഷന്‍ നടത്തിയെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഹ്ളാദ് ജോഷി കേന്ദ്ര നേതൃത്വത്തെ ബോധിപ്പിച്ചു. സംസ്ഥാന അധ്യക്ഷന്‍ ഒരു ആവേശത്തില്‍ നടത്തിയ പ്രഖ്യാപനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇതിനൊരു വിശദീകരണം നല്കട്ടെയെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്.
- കഴിഞ്ഞ 24 മണിക്കൂറില്‍ 2.61 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രി
- സനു ആറ് ദിവസം ലോഡ്ജില്‍ തങ്ങി; പത്രം വായിച്ച ശേഷം മുങ്ങി
- ''കുംഭമേള പ്രതീകാത്മകമായി നടത്തണം''; ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി
- സര്‍ക്കാരിന് തിരിച്ചടി: ഇഡിയ്ക്കെതിരായ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി
- കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷം; 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം പേര്‍ക്ക് രോഗം