• 18 Apr 2021
  • 01: 32 PM
Latest News arrow

സ്വപ്നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കസ്റ്റംസ്; ''മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ പങ്ക്''

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്നയുടെ മൊഴി. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിശദാംശങ്ങള്‍ ഉള്ളത്. 

ഡോളര്‍ കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയിലിനകത്ത് ഉണ്ടായ ചില പ്രശ്‌നങ്ങളില്‍ ജയില്‍ അധികൃതര്‍ കസ്റ്റംസിനെതിരെ ഒരു ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. വീഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുണ്ടായിരുന്നത്. ഇതില്‍ ഹൈക്കോടതിയില്‍ കസ്റ്റംസ് കൊടുത്ത സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരായ സുപ്രധാന വെളിപ്പെടുത്തലുള്ളത്. 

സ്വപ്ന സുരേഷ് 164 പ്രകാരം നല്‍കിയിട്ടുള്ള മൊഴിയിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരായ പരാമര്‍ശം. കോണ്‍സലേറ്റ് മുന്‍ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അനധികൃത പണമിടപാടുകള്‍ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന് മാത്രമല്ല, സംസ്ഥാനത്തെ മറ്റ് മൂന്ന് മന്ത്രിമാര്‍ക്കും ഈ നിയമവിരുദ്ധ ഇടപാടില്‍ പങ്കുണ്ട്. പല ഇടപാടുകളിലും ഇവര്‍ കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞതായി കസ്റ്റംസ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ അടക്കമുള്ളവര്‍ക്കും അറബി അറിയില്ലായിരുന്നു. അതുകൊണ്ട് മുന്‍ കോണ്‍സല്‍ ജനറലുമായുള്ള ഇത്തരം ഇടപാടുകളില്‍ പരിഭാഷകയായി നിലനിന്നത് താനാണെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.