• 07 Dec 2021
  • 03: 23 AM
Latest News arrow

ജാക്കിചാന്റെ മകന്‍ ജയ്‌സീചാന് ആറു മാസം തടവ്

ഹോളിവുഡ് താരം ജാക്കിചാന്റെ മകന്‍ ജയ്‌സീചാന് ആറു മാസം തടവ് ശിക്ഷ. ലഹരിമരുന്ന് കേസിലാണ് ചൈനീസ് കോടതി ജയ്‌സീ ചാനെ ശിക്ഷിച്ചത്. ലഹരിമരുന്ന് തന്റെ വീട്ടില്‍ വച്ച് ഉപയോഗിച്ചെന്ന് ജയ്‌സീ ചാന്‍ കോടതിയില്‍ സമ്മതിച്ചു. ഓഗസ്റ്റ് 14നാണ് ജയ്‌സീയെയും തായ്‌വാന്‍ നടന്‍ കൊ ചെന്‍ തങിനെയും ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ജയ്‌സിയുടെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.  ജനങ്ങളുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ജയ്‌സീയുടെ വീട്ടില്‍ നിന്ന് 100 ഗ്രാം മരിജുവാനയാണ് കണ്ടെടുത്തത്. പരിശോധനയില്‍ ജയ്‌സീയും കോയും ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ജാക്കി ചാന്റെയും തായവാന്‍ നടിയായ ലിന്‍ ഫെങ് ജിയാവോയുടെയും മകനായി ജനിച്ച ജയ്‌സീ ലോസേഞ്ചല്‍സിലായിരുന്നു വളര്‍ന്നത്. ജയ്‌സീ കോളേജ് പഠനം പൂര്‍ത്തിയാക്കിയിട്ടില്ല.  

ലഹരിമരുന്ന് കേസില്‍ മകന്‍ പിടിക്കപ്പെട്ടത് കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും തന്റെ സ്വാധീനം ഉപയോഗിച്ച് മകനെ പുറത്തിറക്കാന്‍ ശ്രമിക്കില്ലെന്നും ജാക്കി ചാന്‍ വ്യക്തമാക്കിയിരുന്നു. തന്നെ പോലെ മകനും ഒരുനാള്‍ ലഹരിമരുന്ന് വിരുദ്ധ അംബാസ്സഡര്‍ ആകുമെന്നു പ്രതീക്ഷിക്കുന്നതായും ജാക്കി ചാന്‍ പറഞ്ഞു.