• 20 Sep 2021
  • 04: 48 PM
Latest News arrow

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണോ? ഇതാണ് നിങ്ങളുടെ തലച്ചോറിന്റെ അവസ്ഥ

കൊവിഡ് മഹാമാരിയുടെ വ്യാപനത്തോടെ ഭൂരിഭാഗം ആളുകളും ഓഫീസില്‍ നിന്നും മാറി വീടുകളിലും മറ്റുമിരുന്നാണ് ജോലി ചെയ്യുന്നത്. ഓഫീസും വീടും തമ്മിലുള്ള യാത്രയില്‍ നഷ്ടപ്പെടുന്ന ധാരാളം സമയം ഇതിലൂടെ ലാഭിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം തൊഴില്‍ സംസ്‌കാരത്തിന് അതിന്റേതായ വലിയ പോരായ്മകളുമുണ്ട്. ഇടവേളകളില്ലാതെ ദിവസവും അസംക്യം വിര്‍ച്ച്വല്‍ മീറ്റിങ്ങുകളില്‍ അവര്‍ക്ക് പങ്കെടുക്കേണ്ടതായി വരുന്നു. പുതിയ പഠനം.

ഇത്തരത്തില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നത് മൂലം ആളുകളുടെ മസ്തിഷ്‌ക പ്രവര്‍ത്തനവും ഉല്‍പ്പാദനക്ഷമതയും തകരാറിലാകുന്നതായി മൈക്രോസോഫ്റ്റിന്റെ ഹ്യൂമന്‍ ഫാക്ടേഴ്‌സ് ലാബ് നടത്തിയ ഗവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിദൂരമായി ജോലി ചെയ്യുന്ന ആളുകള്‍മസ്തിഷ്‌ക പ്രവര്‍ത്തനവും ഉല്‍പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ജോലി സമയത്ത് ചെറിയ ഇടവേളകള്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്നും ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച മൈക്രോസോഫ്റ്റിന്റെ ഹ്യൂമന്‍ ഫാക്ടേഴ്‌സ് എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ സീനിയര്‍ ഡയറക്ടര്‍ മൈക്കല്‍ ബോഹന്‍ പറഞ്ഞു.

ബാക്ക്-ടു-ബാക്ക് മീറ്റിങ്ങുകള്‍ ആളുകളില്‍ കടുത്ത സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും സൃഷ്ടിക്കുന്നുണ്ട്.  ഈ അവസ്ഥ ഒഴിവാക്കാന്‍ ചെറിയ ഇടവേളകള്‍ എടുക്കണം. ഇരിക്കുന്ന മുറിയിലെ ജനാലകള്‍ തുറന്നിടുകയും സൂര്യപ്രകാശം മുറിയ്ക്കുള്ളിലേക്ക് കടക്കാന്‍ അനുവദിക്കുകയും ചെയ്യണം. പകര്‍ച്ചവ്യാധി മൂലം കഴിഞ്ഞ ഒരു വര്‍ഷമായി ആളുകള്‍ കൂടുതലായി ബാക്ക്-ടു-ബാക്ക് മീറ്റിംഗുകളെ ആശ്രയിച്ചിരിക്കുകയാണ്. ഇത് സുസ്ഥിരമല്ലെന്ന് മൈക്രോസോഫ്റ്റ് 365 ന്റെ സിവിപി, ജേര്‍ഡ് സ്പാറ്റാരോ പറഞ്ഞു.