• 20 Sep 2021
  • 05: 00 PM
Latest News arrow

'ഈശോ'യായി ജയസൂര്യ; നാദിര്‍ഷായുടെ പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് ഈശോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.

മഴ നിറഞ്ഞ അന്തരീക്ഷത്തില്‍ ഒരു വാഹനത്തിന്റെ ഗ്ലാസ് തുറക്കുന്നതും അവിടെ ജയസൂര്യയുടെ മുഖം കാണിക്കുന്നതുമാണ് മോഷന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളില്‍ നിന്നല്ല എന്ന ടാഗ് ലൈനും ഉണ്ട്.

ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണന്‍ ആണ് സിനിമയുടെ നിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്.

ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്, സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകരുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്, കല-സുജിത് രാഘവ്, മോക്കപ്പ്-പിവി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, ആക്ഷന്‍-ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി-ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സൈലക്‌സ് എബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് പിള്ളയും കോട്ടയം നസീറും, സൗണ്ട്- വിഷ്ണു ഗോവിന്ദും ശ്രീശങ്കറും, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, ഡിസൈന്‍- 10 പോയിന്റ്‌സ്, വാര്‍ത്താ പ്രചരണം- എഎസ് ദിനേശ്, മഞ്ജു ഗോപിനാഥ്, പി ശിവപ്രസാദ്.