• 20 Sep 2021
  • 04: 53 PM
Latest News arrow

''ജീന്‍സിടരുത്, ടീഷര്‍ട്ട് ഇടരുത്, സ്‌പോര്‍ട്‌സ് ഷൂസിടരുത്...'' സിബിഐ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

സിബിഐയിലെ ഉദ്യോഗസ്ഥരെല്ലാം ഔദ്യോഗികമായി ഓഫീസ് വസ്ത്രം മാത്രമേ ധരിക്കാന്‍ പാടുള്ളുവെന്ന് സിബിഐ ഡയറക്ടര്‍ സുബോദ് കുമാര്‍ ജയ്‌സ്വാള്‍. ജീന്‍സ്, ടീഷര്‍ട്ട്, സ്പോര്‍ട്സ് ഷൂ തുടങ്ങിയ കാഷ്വല്‍ വസ്ത്രങ്ങള്‍ അനുവദിക്കില്ല.

പുതിയ ഉത്തരവ് അനുസരിച്ച് പുരുഷന്‍മാരുടെ ഡ്രസ് കോഡ് ഷര്‍ട്ട്, ഫോര്‍മല്‍ ട്രൗസേഴ്‌സ്, ഫോര്‍മല്‍ ഷൂസ് എന്നതാണ്. മുഖം എപ്പോഴും ഷേവ് ചെയ്തിരിക്കണം. വനിതാ ഉദ്യോഗസ്ഥര്‍ സാരി, സ്യൂട്ട്, ഫോര്‍മല്‍ ഷര്‍ട്ട്, ഫോര്‍മല്‍ ട്രൗസര്‍ എന്നിവയേ ധരിക്കാന്‍ പാടുള്ളൂ. ജീന്‍സ്, ടി-ഷര്‍ട്ടുകള്‍, സ്പോര്‍ട്സ് ഷൂകള്‍, ചാപ്പലുകള്‍, കാഷ്വല്‍ വസ്ത്രങ്ങള്‍ എന്നിവ ഓഫീസില്‍ അനുവദിക്കുകയില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രാജ്യത്തുടനീളമുള്ള സിബിഐയുടെ ബ്രാഞ്ച് മേധാവികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.